കുറ്റിക്കോൽ: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി ബുദ്ധിമുട്ടിയിരുന്ന മാതാപിതാക്കൾക്ക് ആശ്വാസവുമായി സുമനസുകളെത്തി. കുറ്റിക്കോൽ വളവിൽ താമസിക്കുന്ന രാജേഷ്കുമാർ-സംഗീത ദമ്പതിമാരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്കായാണ് ബന്തടുക്ക ലയൺസ് ക്ലബ്ബ് സഹായധനം നൽകി.
എട്ട് മാസം പ്രായമായ ആരുഷിന്റെ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു മാതാപിതാക്കൾ. ഇതറിഞ്ഞ് കുഞ്ഞിന്റെ ചികിത്സയ്ക്കായി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് സി വിനോദ്കുമാർ തുക കൈമാറി.
ചടങ്ങിൽ, സെക്രട്ടറി ബാലകൃഷ്ണൻ കുറ്റിക്കോൽ, ഖജാൻജി മനോഹരൻ, എം ഗംഗാധരൻ, ഇ രാഘവൻ നായർ എന്നിവർ സംബന്ധിച്ചു.