തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് വാക്സിന് സ്വീകരിച്ചു. വാക്സിനേഷന് ശേഷം അരമണിക്കൂര്‍ വിശ്രമിച്ചെന്നും അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെന്നും ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്സിന് സ്വീകരിച്ചത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിന് എടുക്കാന്‍ എത്തിയിരുന്നു. വാക്സിനെടുക്കാന്‍ ആരും ശങ്കിച്ചുനില്ക്കണ്ടെന്നും എല്ലാവരും സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘വാക്സിനേഷനാണ് ലോകത്ത് പല ഘട്ടത്തില്‍ ഉണ്ടായിട്ടുള്ള മാരക രോഗങ്ങളെ തടയാന്‍ നമ്മെ സജ്ജരാക്കിയിട്ടുള്ളത്. വസൂരിയും പോളിയോയുമൊക്കെ നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുമാറ്റാനായത് പ്രതിരോധം തീര്‍ത്തപ്പോഴാണ്. അപൂര്‍വ്വം ചിലരെങ്കിലും വാക്സിനേഷന് എതിരെ പ്രചരണം നടത്തുന്നുണ്ട്. ശാസ്ത്രീയമാണ് വാക്സിനേഷന്, അതിനെതിരെ ഒരു അറച്ചുനില്‍പ്പും കാണിക്കരുത്. അവനവനുവേണ്ടിയും നാടിനുവേണ്ടിയും വാക്സിന് എടുക്കണം’, മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറും കഴിഞ്ഞ ദിവസം വാക്സിന് സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ്-19 വാക്സിനേഷന് കേന്ദ്രത്തില്‍ നിന്നാണ് ആരോഗ്യമന്ത്രി കോവിഡ് വാക്സിന് സ്വീകരിച്ചത്. ഇതുവരെ നാല് ലക്ഷത്തിലധികം പേര് വാക്സിനെടുത്തു കഴിഞ്ഞുവെന്നും ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വാക്സിന് സ്വീകരിച്ച ശേഷം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.