കൊച്ചി: വൈറ്റില-കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചത്. നിയന്ത്രണം വിട്ട് കുതിച്ചെത്തിയ ബൈക്ക് സ്ലാബിലിടിച്ച് തൊടുപുഴ സ്വദേശി സനില്‍ സത്യന് ആണ് മരിച്ചത്.
വൈറ്റില ഭാഗത്ത നിന്ന് അമിത വേഗത്തില്‍ വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്തെ സ്ലാബിലിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. ഒരാള്‍ തല്‍സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എളംകുളം വളവില്‍ ഏഴ് മാസത്തിനിടെ നടന്ന 9ാമത്തെ അപകട മരണമാണിത്. നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയാണ്. എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.