കോഴിക്കോട് : ഒരു കുടുംബത്തിലെ നാലുപേര്‍ പൊള്ളലേറ്റ നിലയില്‍. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. കീറിയപറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിന്, ഷാലിസ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാലുപേരുടെയും നില ഗുരുതരമാണ്.
എല്ലാവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടില്‍ നിന്നും അപ്രതീക്ഷിതമായി പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാരില്‍ ഒരാള്‍ അടുത്തുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് വീട്ടിലെ നാല് പേരെയും പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീയണച്ച ശേഷം ഇവരെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നാലുപേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വീടിന്റെ ഒരു മുറി പൂര്‍ണമായി കത്തിനശിച്ചു.