പൊന്നാനി: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് പാർട്ടി നേതാക്കൾ. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന ഉപാധ്യക്ഷ വിടി രമ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെി നേതാക്കൾ പൊന്നാനിയിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത്.
ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെ നേതാക്കൾ അഭിനന്ദിച്ചു. രവി തേലത്ത് പൊന്നാട അണിയിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഇജി ഗണേശൻ, മുൻസിപ്പൽ പ്രസിഡന്റും കൗൺസിലറുമായ കെ ഗിരീഷ്കുമാർ, ജനറൽ സെക്രട്ടറി സുജേഷ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് ഷാജി കളരിക്കൽ, മണ്ഡലം സെക്രട്ടറി എം സുഭാഷ്, മറ്റു കൗൺസിലർമാരായ വിപി ബാബു, കെ സുഗുണൻ എന്നിവരും കൂടെയുണ്ടായിരുന്നു.