കണ്ണൂര്‍: ഷോക്കേറ്റ് നിലത്തുവീണ കാക്കയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. പതിവുപോലെ ലൈന്‍ അറ്റകുറ്റ പണികള്‍ക്കായി ഇറങ്ങിയതായിരുന്നു ഷാജിത്ത്, രമേശന്, ബാബുരാജ്, വിനോദന്‍ എന്നിവര്‍ . ആ സമയത്ത്, സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈനില്‍ നിന്നും ഷോക്കേറ്റ ഒരു കാക്ക നിലത്തേക്ക് തെറിച്ച് വീഴുന്നത്.
ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് പിടയുന്ന കാക്കയെയാണ്. വര്‍ക്കര്‍മാരായ മഹേഷ്, അഫ്സല്, അജിത്ത് എന്നിവരും എത്തി. കാക്കയ്ക്ക് ജീവനുണ്ടെന്ന് മനസിലായ ഉടനെ എടുത്തു പരിചരിച്ചു. പ്രഥമ ശുശ്രൂഷ നല്കി. അര മണിക്കൂറോളം പരിചരിച്ചപ്പോള്‍ കാക്ക കരയാന്‍ തുടങ്ങി. പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.കൃത്യമായി ലഭിച്ച ശുശ്രൂഷ അതിന് പുതു ജീവന് നല്‍കുകയും ചെയ്തു. കണ്ണൂര്‍ ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണിവര്‍.