പത്തനംതിട്ട: കമ്മല്‍ അണിയുന്ന ദ്വാരം ഒട്ടിക്കാന്‍ ചികിത്സ നടത്തിയ യുവതിയുടെ ചെവി പകുതിയായി. ചികിത്സ പിഴച്ചതിനെത്തുടര്‍ന്ന് ഉപഭോക്തൃകോടതി ബ്യൂട്ടീഷന് പിഴ ചുമത്തി. യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബ്യൂട്ടീഷ്യന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്.
ഓമല്ലൂര്‍ സ്വദേശിനിയായ യുവതി പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലാണ് കമ്മലിടുന്ന ദ്വാരം ഒട്ടിക്കാന്‍ എത്തിയത്. രണ്ട് ചെവിയുടെ കഴുത്തയിലും കെമിക്കല്‍ ഒഴിച്ചായിരുന്നു ചികിത്സ. എന്നാല്‍ ബ്യൂട്ടീഷ്യന് നടത്തിയ ചികിത്സയ്ക്കൊടുവില്‍ യുവതിയുടെ ചെവി പകുതിയായി.
ഒരു ചെവിയുടെ കമ്മല്‍ദ്വാരത്തിന് മുകളിലുള്ള ഭാഗം മുതല്‍ താഴേക്ക് അടര്‍ന്നുപോയെന്നാണ് പരാതി. ഇതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് ചികിത്സ പിഴച്ചതിനെത്തുടര്‍ന്ന് ഉപഭോക്തൃകോടതി ബ്യൂട്ടീഷന് പിഴ ചുമത്തിയത്.