തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ് ഊര് മൂപ്പന് ഉണ്ണിച്ചെക്കന് ദാരുണമായി മരിച്ചു. 60 വയസായിരുന്നു. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കന്. തുടയില്‍ കുത്തേറ്റ ഉണ്ണിച്ചെക്കനെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. കൊല്ലപ്പെട്ട ഉണ്ണിച്ചെക്കന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.