മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിനിയായ ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹാനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.
ഷഹാനയുടെ ആന്തരികാവയങ്ങള്‍ ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍ പറ്റിയതായും പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
ശൗചാലയത്തില്‍ പോയി മടങ്ങുമ്പോള്‍ ആനയുടെ ചിന്നം വിളികേട്ട് ഓടുമ്പോള്‍ തട്ടിവീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടിച്ചു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂട്ടിയത്.
കളക്ടര്‍ അദീല അബ്ദുള്ള നേരിട്ടെത്തി റിസോര്‍ട്ടില്‍ പരിശോധന നടത്തി.
ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലത്താണ് മേപ്പാടിയിലെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.