കൽപകഞ്ചേരി: അടിക്കടി ഉയരുന്ന ഇന്ധനവിലയ്ക്ക് എതിരെ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരിയിൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കാളിയായി ചാണ്ടി ഉമ്മനും. കൽപകഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സൈക്കിൾ റാലിയിലാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും പങ്കാളിയായത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോ. ജസീലിന്റെ നേതൃത്വത്തിൽ അതിരുമടയിൽനിന്ന് പുത്തനത്താണിയിലേക്കായിരുന്നു റാലി. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ റാലി ഉദ്ഘാടനം ചെയ്തു. അതിരുമടയിൽനിന്ന് പുത്തനത്താണിവരെ ചാണ്ടി ഉമ്മൻ സൈക്കിൾ ചവിട്ടി.
ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജി പാച്ചേനി, പി ഇഫ്തിഖറുദ്ധീൻ, ഹാരിസ് മുതൂർ, എംടി റിയാസ്, എംടി സുബൈർ, കെ കുഞ്ഞമ്മു, .െ രായിൻ, രാമചന്ദ്രൻ നെല്ലിക്കുന്ന്, നൗഷാദ്, ആലുങ്ങൽ സൈതാലി, എവി സെലീജ, ഖദീജ നർഗീസ് തുടങ്ങിയവർ സംസാരിച്ചു. സഹീർ ചുങ്കം റാലി ഫ്ലാഗ് ഓഫ് ചെയ്തു.