ചങ്ങരംകുളം: ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവ കലാകാരന്റെ പരാതി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയാണ് പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ കോള്‍ വഴി തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു.
ചങ്ങരംകുളം പോലീസിലാണ് ഇത് സംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്. ഒരു യുവതി പരിചയമില്ലാത്ത നമ്പറില്‍ നിന്ന് വിഡിയോകോള്‍ ചെയ്തു. തുടര്‍ന്ന് വസ്ത്രം അഴിച്ചുവെച്ച് ചാറ്റിങ്ങിന് അവര്‍ ശ്രമിച്ചു. താന്‍ കോള്‍ കട്ട് ചെയ്്യാന് ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി.
പിന്നാലെ കോള്‍ വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്നാണ് യുവാവിന്റെ പരാതി. ഈ വിഡിയോ ചാറ്റ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് യുവതി തന്നെ ഭീഷണിപ്പെടുത്തിയതെന്ന് യുവാവ് പറയുന്നു.
അതല്ലെങ്കില്‍ 5000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് നിര്‍ദേശിച്ച് മെസേജ് അയച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.