തിരുവനന്തപുരം: അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ട്വിസ്റ്റ്. പരാതി കെട്ടിച്ചമച്ചതാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. അമ്മയ്ക്കെതിരെ മൊഴി നല്കാന് പിതാവ് സഹോദരനെ ഉപദ്രവിച്ച് നിര്‍ബന്ധിച്ചിച്ചെന്ന് ഇളയകുട്ടി വെളിപ്പെടുത്തി. കടക്കാവൂരിലാണ് സംഭവം.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് അവരുടെ മാതാപിതാക്കളും ചൂണ്ടിക്കാട്ടി. അമ്മയ്ക്കെതിരെ മൊഴി നല്കാന് തന്നേയും നിര്‍ബന്ധിച്ചെന്ന് ഇളയ കുട്ടി പറഞ്ഞു. മനോരമ ന്യൂസിനോടാണ് കുട്ടി ഇക്കാര്യം പറഞ്ഞത്.
’14കാരനായ മകനെ ലൈംഗീകമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍’ എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. മകന്റെ പരാതിയില്‍ 37കാരിയായ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ പരാതിയ്ക്ക് പിന്നില്‍ മകളുടെ ഭര്‍ത്താവിന്റെ വൈരാഗ്യമാണെന്നാണ് കുടുംബം പറയുന്നത്. മകളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും മാതാവ് പറഞ്ഞു.
17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന യുവതിക്കുള്ളത്. പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. അകന്ന് കഴിയാന്‍ തുടങ്ങിയതിന് ശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഇത്.
വിവാഹശേഷം മൂന്ന് കുട്ടികളെ ഇയാള്‍ ഒപ്പം കൊണ്ടുപോകുകയും ചെയ്തു. വിഹാമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്കി. ഇതിനേത്തുടര്‍ന്നുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നും യുവതിയുടെ കുടുംബം പറയുന്നു.