കൊച്ചി: വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം. ഡ്രഗ് കണ്‍ട്രോളറുടെ നേതൃത്വത്തില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം ഗോഡൗണില്‍ റെയ്ഡ് ചെയ്തു. വിവിധ ബ്രാണ്ടുകളില്‍ ആയിരുന്നു വ്യാജ സാനിറ്റൈസറിന്റെ വില്പന.
പ്രതിദിനം 1000 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ ഇവിടെ നിര്‍മിച്ചതായി കെട്ടിടം ഉടമ പറയുന്നു. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലോക്ക് ഡൗണ്‍ സമയം മുതല്‍ ഇവിടെ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. വിവിധ ബ്രാണ്ടുകളുടെ പേരിലായിരുന്നു വ്യാജ സാനിറ്റൈസറിന്റെ വില്പന.
കോവിഡ് വ്യാപിച്ചതോടെ സാനിറ്റൈസറിന് ആവശ്യക്കാരേറിയിരുന്നു. വ്യാജസാനിറ്റൈസറുണ്ടാക്കി ഈ അവസരം മുതലെടുക്കുകയായിരുന്നു ഇവര്‍. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വളരെ വിദഗ്ധമായിട്ടായിരുന്നു നിര്‍മ്മാണവും വില്‍പ്പനയും.