തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ചാവിഷയം ഹലാല്‍ ഭഷണത്തെക്കുറിച്ചാണ്. പ്രമുഖരടക്കം നിരവധി പേരാണ് ഇതിനോടകം വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ ഹലാല്‍ മതപരമായ അയിത്തമാണെന്ന് പറയുകയാണ് ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്.
അല്ലാഹുവില്‍ വിശ്വസിക്കാത്തവര്‍ ഹലാല്‍ ആയ സാധനങ്ങള്‍ കഴിക്കുകയോ വില്ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ലെന്ന് പ്രതീഷ് വിശ്വനാഥ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം മതപരമായ അയിത്താചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറയുന്നു.
പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍:
എല്ലാവരും ഹലാലിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലഘട്ടമാണ്. ഹലാല്‍ എന്ന് പറഞ്ഞാല്‍ ഒരു മുസ്ളിം മാത്രം അറക്കുന്ന മാംസമാണ്. അത് മൂര്‍ച്ഛയുള്ള കത്തികൊണ്ട് വേണ്ടുവോളം ചോര ഒഴുക്കി നിര്‍ത്താതെ കഴുത്ത് അറുത്ത് കൊല്ലുന്ന രീതിയിലൂടെയുള്ള മാംസമാണ് ഹലാല്‍.
ഇങ്ങനെ അല്ലാഹുവിന് വേണ്ടി നേദിക്കുന്ന ഭക്ഷണം അല്ലാഹുവില്‍ വിശ്വാസമില്ലാത്തവര്‍ കഴിക്കേണ്ട ആവശ്യമില്ല. ഇത്തരം മതപരമായ അയിത്താചാരങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ചൊല്ലി വരുന്ന ഹലാല്‍ ഭക്ഷണം മറ്റ് ദൈവ വിശ്വാസികള്‍ കഴിക്കരുത്. വീഡിയോ