കോഴിക്കോട്: ഫ്ളാറ്റിന് മുകളില്‍ നിന്നും വീണ് പതിനഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂ-സോവി കുര്യന് ദമ്പതികളുടെ മകനായ ബ്രയാന്‍ മാത്യൂ ആണ് ഫ്ളാറ്റിന് നിന്നും വീണ് മരിച്ചത്.
പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡന്‍സിയുടെ ഒമ്പതാം നിലയില്‍ നിന്നാണ് കുട്ടി വീണത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡന്‍സിയിലെ 309-ാംഅപാര്‍ട്ട്മെന്റിലെ താമസക്കാരായിരുന്നു ഇവര്‍.
പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച പ്രയാന്‍ മാത്യൂ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു.