കാസര്‍കോട്: നിയന്ത്രണംവിട്ട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കാസര്‍കോട് പാണത്തൂരില്‍ പരിയാരത്താണ് സംഭവം. കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
12.30ഓടെയാണ് അപകടമുണ്ടായത്. കര്‍ണാകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് കല്ല്യാണ പാര്‍ട്ടിയുമായി വന്ന ബസാണ് കുത്തനെയുള്ള ഇറക്കത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബസില്‍ മുപ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരം.
അപകടസ്ഥലത്ത് നിന്നും അബോധാവസ്ഥയില്‍ രണ്ട് കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ കര്‍ണാടകയിലെ വിവിധ ആശുപത്രികളിലും എത്തിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ബസ് പൂര്‍ണമായും തകര്‍ന്നു.