മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ പന്താവൂരിലാണ് സംഭവം. പന്താവൂര്‍ കാളച്ചാല്‍ സ്വദേശി ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസില്‍ വട്ടംകുളം സ്വദേശികളായ എബിന്, സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ആറുമാസം മുന്‍പായിരുന്നു സംഭവം. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ സാമഗ്രികളുടെ ജീവനക്കാരനായിരുന്ന ഇര്‍ഷാദിനെ ജൂണ്‍ 11ന് കാണാതായിരുന്നു.
ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ 5 ലക്ഷം രൂപ വാങ്ങി. ഇതു തിരികെ ചോദിച്ചതിനെ തുടര്‍ന്നാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയത്. ശേഷം ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന.
നാളെ പരിശോധന നടത്തി ഇത് കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.