തൃശ്ശൂര്‍: തൃശ്ശൂരില്‍ മയക്കുമരുന്ന് വേട്ട. പുതുവല്‍സരാഘോഷങ്ങള്‍ക്ക് ലഹരി പകരാനായി എത്തിച്ച മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ യുവതി അടക്കം രണ്ടുപേര്‍ അറസ്റ്റിലായി. തൃശൂര്വെള്ളറക്കാട് ആദൂര്‍ റോഡരികില്‍നിന്നും സീനിയര്‍ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്പന്നങ്ങള്‍ പിടികൂടിയത്.
പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടില്‍ ബബിത (35), ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കല്‍ വീട്ടില്‍ റിഹാസ് (21) എന്നിവരാണ് അറസ്റ്റിലായത്. 150 മില്ലി ഗ്രാം എംഡിഎംഎ എന്ന സിന്തറ്റിക് മയക്കുമരുന്ന് ബബിതയുടെ കൈവശത്തു നിന്നും കണ്ടെടുത്തു.
20 ഗ്രാം കഞ്ചാവാണ് റിഹാസില്‍ നിന്നും പിടിച്ചെടുത്തത്. അര്‍ധരാത്രിയില്‍ ഗ്രൗണ്ടിനു സമീപത്തെ വീട്ടില്‍ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു.
പിടിയിലായവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരിക്കൂറില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 9 ഗ്രാം എംഡിഎംഎ പിടികൂടി. ഇരിക്കൂര്‍ സ്വദേശി സാജിദ് എന്നയാളെ അറസ്റ്റ് ചെയ്തു.