ചാരുംമൂട് : തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. താമരക്കുളം വേടരപ്ലാവില്‍ രണ്ടു കുടുംബങ്ങളിലെ നാലുപേരെ തെരുവുനായ കടിച്ചു. വേടരപ്ളാവ് കുമ്പമ്പുഴ ഓമനക്കുട്ടിയമ്മ (77), പ്രമോദ് (37), രാമനിലയത്തില്‍ ശാന്തി (32), മനൂപ് (25) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇവര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഓമനക്കുട്ടിയമ്മയുടെ കവിള് നായ കടിച്ചുപറിച്ചെടുത്തു. സാരമായി പരിക്കേറ്റ ഓമനക്കുട്ടിയമ്മയെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. നായയെ പേടിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കുകയാണ് നാട്ടുകാര്‍. ബൈക്കുകളില്‍ വരുന്നവര്‍ക്ക് നേരെയും തെരുവുനായ ആക്രമണമുണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.