ആലപ്പുഴ: അമ്മയെ ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. വാടയ്ക്കല്‍ വട്ടത്തില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (65) കൊന്നകേസില്‍ മകന് സുനീഷാണ്(37) അറസ്റ്റിലായത്. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ടശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഈമാസം അഞ്ചിന് രാത്രി 8.30നായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളമടിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച കഷ്ണമെടുത്ത് തലക്കടിക്കുകയായിരുന്നുവെന്ന ്പൊലീസിന് മൊഴി നല്കി.
എന്നാല്‍, അടുക്കയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയില്വീണ്ഗുരുതരപരിക്കേറ്റതായാണ്ബന്ധുക്കള് പൊലീസിനോട് പറഞ്ഞിരുന്നത്. അബോധാവസ്ഥയിലായ ഇവരെ അയല്‍വാസികള്‍ ചേര്‍ന്ന് ആദ്യം സഹകരണആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്നതിനിടെ ഈമാസം 12ന് മരിക്കുകയായിരുന്നു. വീട്ടിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റുവെന്ന ബന്ധുക്കളിലെ ചിലരുടെ വാദത്തില്‍ ചികിത്സിച്ച ഡോക്ടറടക്കം സംശയംപ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
സംസ്കാരചടങ്ങുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ ചോദ്യംചെയ്തതോടെയാണ് പൊലീസിന് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച്നടത്തിയ അന്വേഷണത്തിലും കൊലപാതകമാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തലയില്‍ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവില്‍ പോയി. പിന്നീട് വെള്ളിയാഴ്ച സൗത്ത് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊലപാതകം മറച്ചുവെച്ചക്കാന് ശ്രമിച്ച ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.