പാലക്കാട്: ആ കുടുംബചിത്രം ഒരിക്കലും ഫോണില്‍ നിന്നും കളയരുതെന്ന് സുബാഷ് പറയുമ്പോള്‍ ഒരിക്കലും ഭാര്യ മേനക കരുതിയില്ല ആ സെല്‍ഫി തന്റെ പ്രിയതമനുമായിട്ടുളള അവസാന ചിത്രമാകുമെന്ന്. കുടുംബ സമേതം സന്തോഷമായ പ്രവാസ ജീവിതം അനുഭവിച്ച് വരുമ്പോഴാണ്,മരണം എന്ന അതിഥി സുബാഷിനെയും കൊണ്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്.
പാലക്കാട് സ്വദേശിയായ സുബാഷ് (42 വയസ്സ്) 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബായിലെ ഒരു സ്വകാരൃ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പ്രവാസ ജീവിതം ആരംഭിക്കുന്നത്. മകളും ഭാര്യയുമൊത്തുള്ള സന്തോഷ ജീവിതം. അതിനിടെയാണ് മരണം പറയാതെ എത്തി സുബാഷിനെയും കൊണ്ട് കടന്നുകളഞ്ഞത്. സുബാഷിന്റെ മരണം തീര്‍ത്ത വേദനയില്‍ നെഞ്ചുതകരുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഭര്‍ത്താവ് സുബാഷിനെയും,മകളെയും ചേര്‍ത്ത് നിര്‍ത്തി ഭാര്യ മേനകയെടുത്ത സെല്‍ഫിയാണിത്. മകളുടെ കലാപരമായ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോയപ്പോള്‍ മേനകയുടെ ഫോണില്‍ എടുത്ത മനോഹരമായ കുടുംബ ചിത്രം.ഈ ഫോട്ടോ നിന്റെ ഫോണില്‍ നിന്ന് ഒരിക്കലും Delete ചെയ്യരുതെന്ന് സുബാഷ് പറയുമ്പോള്‍ ഒരിക്കലും മേനക കരുതിയില്ല ആ സെല്‍ഫി തന്റെ പ്രിയതമനുമായിട്ടുളള അവസാന ചിത്രമാകുമെന്ന്.
പാലക്കാട് സ്വദേശിയായ സുബാഷ് (42 വയസ്സ്) 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബായിലെ ഒരു സ്വകാരൃ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പ്രവാസ ജീവിതം ആരംഭിക്കുന്നത്.
കുടുംബ സമേതം സന്തോഷമായ പ്രവാസ ജീവിതം അനുഭവിച്ച് വരുമ്പോഴാണ്,മരണം എന്ന അതിഥി സുബാഷിനെയും കൊണ്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്.
നിഴല്‍പോലെ കൂടെയുണ്ടായിരുന്നയാള്‍, തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍… ഒരുപാട് പ്രതീക്ഷകള്‍… അതിലേറെ സ്വപ്നങ്ങള്‍… വീട് നിര്‍മ്മാണം… മകളുടെ വിദ്യാഭ്യാസം… കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ച തന്റെ പ്രിയപ്പെട്ടവന്… ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്… തന്റെ സ്വപ്നങ്ങളത്രയും… ബാക്കിവെച്ച് തന്നെയും മകളെയും ഒറ്റക്കാക്കിയിട്ട് മറ്റൊരുലോകത്തേക്ക് പോയി.ഇനി ആ കരുതല്‍ ഇല്ല, എന്റെയും മകളുടെയും സൗന്ദര്യ,പിണക്കത്തില്‍ മദ്ധ്വസ്ഥനായി പിണക്കം തീര്‍ക്കാന്‍ സുബാഷേട്ടന്‍ ഇനി വരില്ല.
എല്ലാവരും അറിയുന്ന, ആര്‍ക്കും ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത യാഥാര്‍ഥ്യമാണ് മരണം. അത് ആര്‍ക്കും തടയുവാനും കഴിയില്ല.മരണമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുക എന്ന് മാത്രമെ പറയാന്‍ കഴിയു.
സുബാഷിന്റെ വേര്‍പ്പാട് മൂലം വേദനിക്കുന്ന കുടുംബത്തിന് ഈശ്വരന് സമാധാനം നല്കട്ടെ, അതോടപ്പം പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
അഷ്റഫ് താമരശ്ശേരി
<div class="fb-post" data-href="https://www.facebook.com/Ashrafthamaraserysocialworker/posts/239467857537125" data-show-text="true" data-width=""><blockquote cite="https://www.facebook.com/Ashrafthamaraserysocialworker/posts/239467857537125" class="fb-xfbml-parse-ignore"><p>ഭര്‍ത്താവ് സുബാഷിനെയും,മകളെയും ചേര്‍ത്ത് നിര്‍ത്തി ഭാര്യ മേനകയെടുത്ത സെല്‍ഫിയാണിത്. മകളുടെ കലാപരമായ ഒരു പ്രോഗ്രാമുമായി...</p>Posted by <a href="https://www.facebook.com/Ashrafthamaraserysocialworker">Ashraf Thamarasery</a> on <a href="https://www.facebook.com/Ashrafthamaraserysocialworker/posts/239467857537125">Tuesday, December 8, 2020</a></blockquote></div>