ചാലക്കുടി: തദ്ദേശ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോഴും കൈവിടാതെ കൊവിഡ് ജാഗ്രതകള്‍. നഗരസഭയിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ അകന്നു നില്‍ക്കുന്നതിനായി അടയാളങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞു. നഗരസഭ ജീവനക്കാരുടെ സ്ക്വാഡുകള്‍ എത്തിയാണു 36 വാര്‍ഡുകള്‍ക്കായി ഒരുക്കിയ 37 പോളിങ് സ്റ്റേഷനുകളിലെയും ബൂത്തുകളില്‍ 2 മീറ്റര്‍ അകലത്തിലാണ് കളം വരച്ച് തീര്‍ത്തത്.
ആവശ്യമുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകളും സ്ഥാപിക്കും. ഇതിനു പുറമെ, എല്ലാ ബൂത്തുകളിലും വോട്ടര്‍മാര്‍ക്കു സാനിറ്റൈസര്‍ വിതരണം ചെയ്യും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കമ്മിഷനിങ് നാളെ നഗരസഭ ജൂബിലി ബില്ഡി്ങില് സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തും.
നഗരസഭയില്‍ 148 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പു ജോലികള്‍ക്കായി നിയോഗിക്കുന്നത്. ഇതിന്റെ 20 ശതമാനം പേരെ (30 പേര്) റിസര്‍വായി നിര്‍ത്തുകയും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിക്കുന്നു.