കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരപ്രദേശത്ത് ഇവ വ്യാപിച്ചു കിടക്കുന്നതിനാല്‍ നദീ തീരത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
രണ്ടാഴ്ച മുമ്പുണ്ടായ അതിശക്തമായ കടലേറ്റത്തില്‍ തീരത്ത് അടിഞ്ഞത് പഴയ പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പ് അവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ കഷ്ണങ്ങള്‍ തുടങ്ങിയവയാണ്. അതേസമയം വേലിയേറ്റ സമയത്ത് പുഴയിലേക്ക് ഒഴുകുന്ന മാലിന്യം പക്ഷിസങ്കേതത്തിലേക്ക് എത്തുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇത് പക്ഷികളുടെ സൈ്വരവിഹാരത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. പാലം പരിസരത്തെ മാലിന്യം ഉടനടി നീക്കം ചെയ്യാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.