പഴനി: ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പഴനി അടിവാരം പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെയാണ് പോലീസ് പിടികൂടിയത്.
കാര്ത്തികോത്സവത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം അമ്പതിലധികം വരുന്ന ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനായി എത്തി.
ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് പറഞ്ഞതോടെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ക്ഷേത്ര അധികൃതരുമായി വഴക്കായി. തങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് വ്യക്തമാക്കിയ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അധികൃതരുമായി തട്ടിക്കയറി.
സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പഴനി മലയടിവാരം പാതവിനായകര് ക്ഷേത്രത്തിന് മുന്നില്‍വെച്ച് പോലീസ് അറസ്റ്റുചെയ്ത് നീക്കിയത്.