പത്തിരിപ്പാല: കാട്ടുപന്നിയുടെ ഇറച്ചി കാറില്‍ കടത്തുന്നതിനിടെ 3 യുവാക്കള്‍ പിടിയില്‍. കോട്ടക്കാട് പാറപ്പള്ളം വിനു (രാജേഷ് 31), മാങ്കുറുശ്ശി ചേത്തക്കാട് പുഴയ്ക്കല്‍ വീട്ടില്‍ സുമേഷ് (24), പേരൂര്‍ പാറപ്പള്ളം സുശാന്ത് (33) എന്നിവരാണു പിടിയിലായത്.
മങ്കര പൊലീസിലാണ് ഇവരെ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 4.45നു മങ്കര പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വച്ച് എഎസ്ഐ കെ.മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയിലാണ് ഇവരെ പിടിച്ചത്. കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രി പരിസരത്തു വച്ചു പിടികൂടിയ പന്നിയുടെ ശരീരഭാഗങ്ങളും വാഹനത്തില്‍ ഉണ്ടായിരുന്നു.
സിപിഒ ടി.ആര്.സജിത്, ഹോംഗാര്‍ഡ് കെ.മോഹന്‍ദാസ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പന്നിപ്പടക്കം ഉപയോഗിച്ചു പിടികൂടിയതിനാല്‍ യുവാക്കളെയും ഇറച്ചിയും മുണ്ടൂര്‍ എസ്എഫ്ഒ കെ.സന്തോഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.