നാദാപുരം: കല്ലാച്ചി സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട പഴയ കാറില്‍ മദ്യ വില്പന നടത്തുന്നത് പോലീസ് പിടികൂടി. രാത്രിയിലാണ് സംഭവം. എസ്ഐ പിഎം സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ 12 കുപ്പി മദ്യം, ഗ്ലാസ്, വെള്ളം തുടങ്ങിയവയും കാറും കസ്റ്റഡിയിലെടുത്തു.
സിവില്‍ പോലീസ് ഓഫിസര്‍മാരായ കെകെ ഷിജിത്ത്, അരക്കണ്ടി വിജീഷ്, ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്. വില്പനക്കാരെക്കുറിച്ച് വിവരം ലഭിച്ചു.
അതേസമയം, ബെവ്കോ വഴി ടോക്കണ്‍ ഒഴിവാക്കി മദ്യവില്പന നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നു ബിവറേജസ് കോര്പറേഷന് എംഡി അറിയിച്ചു. ബെവ്ക്യൂ ആപ്പ് തകരാറിലായതിനാല്‍ ടോക്കണ്‍ ഒഴിവാക്കി വില്പന നടത്താന്‍ ഉത്തരവ് നല്‍കിയെന്ന് വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ മേയ് 28 മുതല്‍ ബെവ്ക്യൂ ആപ്പ് തകരാറില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കു കെഎസ്ബിസി ചില്ലറ വില്പനശാലകള്, ബാറുകള്‍ എന്നിവയില്‍ നിന്ന് ബെവ്ക്യൂ ആപ്പ് വഴി ടോക്കണ്‍ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ മദ്യം ലഭിക്കുകയുള്ളൂവെന്നും നിലവിലെ സമ്പ്രദായം തുടരുമെന്നും എംഡി വ്യക്തമാക്കി