ആലുവ: ബുള്ളറ്റ് ടാങ്കര്‍ കൊച്ചി ബൈപാസ് കവലയില്‍ മെട്രോ തൂണിന്റെ സംരക്ഷണ കവചത്തില്‍ ഇടിച്ചു. അങ്കമാലി ഭാഗത്തു നിന്നു കൊച്ചി റിഫൈനറിയില്‍ ഇന്ധനം നിറയ്ക്കാന്‍ പോയ ബുള്ളറ്റ് ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ ഡ്രൈവറും ക്ലീനറും ഉണ്ടായിരുന്നു. 2 പേര്‍ക്കും പരിക്കില്ല. ലോറിയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമെന്നാണ് പോലീസ് കരുതുന്നത്. ബൈപാസ് കവലയിലെ സിഗ്നല്‍ പിന്നിട്ടു 10 മീറ്റര്‍ മീഡിയനിലൂടെ സഞ്ചരിച്ചാണു ടാങ്കര്‍ ദേശീയപാതയുടെ നടുവിലെ തൂണിനു ചുറ്റുമുള്ള ഇരുമ്പു ഗ്രില്ലില്‍ ഇടിച്ചത്. ഗ്രില്ല് ഒടിഞ്ഞു. ലോറിയുടെ എന്ജിന് ഭാഗങ്ങള്‍ തകര്‍ന്നു റോഡില്‍ തെറിച്ചുവീണു.
ടാങ്കര്‍ കാലിയായിരുന്നതും റോഡില്‍ വേറെ വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ ഗൗരവം കുറയാന്‍ സഹായകമായെന്നു പോലീസ് പറഞ്ഞു. ലോറിയുടെ ക്യാബിന് വേര്‍പെടുത്തി ക്രെയിന്‍ ഉപയോഗിച്ചു നീക്കി.
കഴിഞ്ഞ ആഗസ്റ്റ് മാസമാണ് ബൈക്ക് കൊച്ചി മെട്രോയുടെ തൂണില്‍ ഇടിച്ച് യുവാവ് മരിച്ചത്. മരട് തൊംബ്രാട്ട് വീട്ടില്‍ ഷംസുദ്ദീന്റെ മകന് ടിഎസ് സഹലാണ് മരിച്ചത്. രാത്രിയിലായിരുന്നു അപകടം. സഹല്‍ സഞ്ചരിച്ച ബൈക്ക് എളംകുളം മെട്രോ സ്റ്റേഷന് സമീപത്തെ തൂണില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സഹലിനെ പോലീസ് കണ്ട്രോള് റൂം വാഹനത്തില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.