തിരുവനന്തപുരം; പാമ്പ് കടിയേറ്റതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ വാവ സുരേഷ്. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ വാര്‍ഡിലേക്ക് മാറ്റുമെന്നും, പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ലെന്നും വാവ സുരേഷ് പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ആരും പോകരുതെന്നും വാവ സുരേഷ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ വാവ സുരേഷ് രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
നമസ്കാരം…??
13/02/2020 പത്തനാപുരത്തിനു അടുത്ത് വെച്ച് അണലി അതിഥിയെ പിടികൂടി പുറത്ത് എടുക്കുന്ന 10.30am സമയത്തു അപ്രതീക്ഷിതമായ കടി കിട്ടുകയും തുടര്‍ന്ന് 1.30 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതുകൊണ്ട് ഹോസ്പിറ്റലില്‍ വെച്ച് തുടര്‍ചികിത്സാ പരമായി MDICUല്‍ പ്രേവേശിപ്പിക്കുകയും ചെയ്തു.
ഒരുപാട് fake ന്യൂസ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. സോഷ്യല്‍ മീഡിയയിലും നവമാധ്യമങ്ങളില്‍ കൂടി വരുന്ന തെറ്റിദ്ധാരണ ആയ വാര്‍ത്തകള്‍ക്കു പിന്നില്‍ ആരും പോകാതിരിക്കുക..
പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഉടന്‍ തന്നെ ward-ലേക്ക് മാറ്റും. MDICU-യില്‍ ആയതുകൊണ്ട് ആണ് ഞാന്‍ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്.
ward-ലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികള്‍ ഈ പേജിലൂടെ update ചെയ്യുന്നതാണ്.മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സൂപ്രണ്ട് സാറിനും ഹോസ്പിറ്റലില്‍ ജീവനക്കാര്‍ക്കും,
എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ സഹോദരി സഹോദരന്മാര്ക്കും ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു.
?സ്നേഹപൂര്‍വ്വം?
വാവ സുരേഷ്