ആലപ്പുഴ: വീട്ടില്‍ അതിഥിയായി എത്തി പതിനാല് വയസ്സുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച മതപ്രഭാഷകന് ഒളിവില്‍. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് മതസ്ഥാപനവും അനാഥശാലയും നടത്തുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഇബാഹിം മൗലവിയാണ് (60) ഒളിവില്‍ പോയത്. കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. മൗലവിയുമായി മുന്‍പരിചയമുള്ളതിനാല്‍ ഒരു ചടങ്ങിനെത്തിയ ഇയാളെ ആണ്‍കുട്ടിയുടെ പിതാവ് വീട്ടിലേക്ക് അതിഥിയായി ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മൗലവി വീട്ടില്‍ നിന്നും പോയതിന് ശേഷമാണ് കുട്ടി ഇക്കാര്യം മാതാവിനോട് പറയുന്നത്.
തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്കി. ആലപ്പുഴയില്‍നിന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. വൈദ്യപരിശോധനയ്ക്കും വിധേയനായി. മൗലവിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.