കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരന്മാര് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക കന്യാപ്പാടിയിലാണ് സംഭവം. ആറ് മാസം പ്രായമുള്ള സിദത്തുള് മുന്‍തഹ, നാലു വയസ്സുള്ള മൊയ്ദീന് സിനാസ് എന്നിവരാണ് മരിച്ചത്.
ഇരുവരും പനി ബാധിച്ച് മംഗലാപുരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സിദത്തുള് മുന്‍ത്തഹ ഇന്നലെയും സിനാസ് ഇന്ന് രാവിലെയുമാണ് മരിച്ചത്. എന്നാല്‍ കുട്ടികളുടെ മരണ കാരണം വ്യക്തമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ഇടപെട്ടു. മരിച്ച കുട്ടികളുടെ കുടുംബവും പരിസരവും നിരീക്ഷണത്തിലാണെന്നും സംഭവത്തില്‍ കാസര്‍കോട് ഡിഎംഒയോട് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.