കൊല്ലം: നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായി രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തീരത്തടിഞ്ഞ മൃതദേഹം ഫിഷറീസ് വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം അഞ്ച് തെങ്ങില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ രാജു, സഹായിരാജു, ജോണ്ബോസ്കോ എന്നിവരെയാണ് കാണാതായത്. കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ടുകളും മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വെള്ളിയാഴ്ചയാണ് നീണ്ടകരയില്‍ നിന്ന് മൂന്നു പേരെ കാണാതായത്. മത്സ്യബന്ധനത്തിനിടെ ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. തീരരക്ഷാസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും ഫിഷറീസ് വകുപ്പും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്ന് കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചു വന്നിരുന്നു.