പാലക്കാട്: നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയില്‍ മാരുതി ഓമ്നി വാന്‍ ഇടിച്ച് നാലു പേര് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പെണ്‍കുട്ടികളാണ്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.
വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് നടുക്കുന്ന അപകടമുണ്ടായത്. അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ നാലു പേരുടെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ഒരു ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍.
നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലേക്ക് മാരുതി വാന്‍ ഇടിച്ചുകയറുകയായിരുന്നു. ഹരിയാന രജിസ്ട്രേഷനുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു.