കൊച്ചി: വിചാരണ കോടതികളില്‍ കറുത്ത ഗൗണ്‍ ഒഴിവാക്കാന്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ആശ്വാസ നടപടി. ഇതോടെ കോടതി നടപടികള്‍ നടക്കുമ്പോള്‍ കറുത്ത ഗൗണ്‍ അഭിഭാഷകര്‍ക്ക് ഒഴിവാക്കാം. എന്നാല്‍ ഹൈക്കോടതിയില്‍ ഗൗണ്‍ ധരിക്കണമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെഎം ദീപക് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ഷാജി പി ചാലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതിയില്‍ എല്ലാ കോടതിമുറിയിലും എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ളതിനാല്‍ ഈ ഉത്തരവ് ഹൈക്കോടതികളില്‍ ബാധകമാകില്ല.
അതിനിടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. വയനാട് ഒഴികെയുളള മറ്റ് 13 ജില്ലകളില്‍ മൂന്ന് ഡിഗ്രിവരെ കൂടുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ചൂട് കൂടുന്ന സാഹചര്യത്തില്‍ സൂര്യാഘാത മുന്നറിയിപ്പും ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.