കൊച്ചി: നാളെ മുതല്‍ പത്ത് ദിവസം എറണാകുളം ജില്ലയിലെ അംഗന്‍വാടികള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍. ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള വ്യക്തമാക്കി. ഏപ്രില്‍ 6 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുട്ടികളില്‍ വളരെ പെട്ടെന്ന് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാലാണ് നടപടി.
സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ സൂര്യാഘാത മുന്നറിയിപ്പ് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ നല്‍കിയിരുന്നു. പകല്‍ പതിനൊന്ന് മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. രോഗബാധിതര്‍ ഈ സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. അവധി പ്രമാണിച്ച് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടു പോകുന്ന സ്കൂളുകള്‍ 11 മുതല്‍ 3 വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരുന്നു.