ചെറുതോണി: കിണറുകള്‍ വറ്റി, പുഴകളും മറ്റ് ജലശ്രോതസ്സുകളും നീര്‍ച്ചാലുകളായി, സംസ്ഥാനം ഇതുവരെ കാണാത്ത കടുത്ത വരള്‍ച്ചയിലൂടെയാണ് കടന്ന് പോകുന്നത്. പേരിന് മാത്രമായി ലഭിച്ച വേനല്‍ മഴ കേരളത്തില്‍ കൂടുതല്‍ ജലക്ഷാമത്തിന് വഴിവെച്ചു. സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും താഴ്ന്നിരിക്കുകയാണ്.
ഇടുക്കിയില്‍ 30അടിയോളമാണ് ജലം താഴ്ന്നത്. നിലവില്‍ പരമാവധി സംഭരണ ശേഷിയുടെ 51 ശതമാനം വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. ചെറുതോണിയില്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇടുക്കിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പ് കൂടിയിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇടുക്കിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് 60 ലക്ഷം യൂണിറ്റോളം വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചതായും കണക്കുകള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ പ്രശ്നം അതീവ ഗുരുതരമാവും. വരള്‍ച്ച തുടരുകയാണെങ്കില്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും വൈദ്യുതി ഉത്പാദനം ഇനിയും ഗണ്യമായി കുറഞ്ഞേക്കുമെന്നും അധികൃതര്‍ ആശങ്കപ്പെടുന്നു.