കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും വിമാനറാഞ്ചല്‍ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ടെര്‍മിനല്‍ കെട്ടിടത്തിലും വിമാനത്താവളപരിസരങ്ങളിലും സിസിടിവി ക്യാമറനിരീക്ഷണവും കര്‍ശനമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര-ആഭ്യന്തര യാത്രക്കാരെ സിഐഎസ്എഫിന്റെയും എയര്‍ലൈന്‍ ജീവനക്കാരുടെയും പരിശോധനയ്ക്കുശേഷമാണ് കടത്തിവിടുന്നത്.
ബാഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കും. ടെര്‍മിനല്‍ കെട്ടിടത്തിനു മുന്നിലും പരിസരപ്രദേശങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കി. സന്ദര്‍ശകരുടെ പ്രവേശനം വിമാനത്താവളത്തിലെ എയര്‍സൈഡ് ഗാലറിയില്‍ മാത്രമാക്കി നിയന്ത്രിച്ചിട്ടുണ്ട്. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഗാലറികളിലെ പ്രവേശനം തത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്.