തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി അഗ്നിശമനസേന. എന്‍ഒസി വാങ്ങാതെ പ്രവര്‍ത്തിക്കുന്നതും എന്‍ഒസി പുതുക്കാത്തതുമായ കെട്ടിടങ്ങള്‍ക്കും, അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കാന്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ എ ഹേമചന് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പരിശോധന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും അടിയന്തരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫയര്‍ഫോഴ്സ് ആസ്ഥാനത്ത് ചേര്‍ന്ന് ഉദ്യോസ്ഥയോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. അടുത്തിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വന്‍കിട കെട്ടിടങ്ങളില്‍ തീപിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.