കൊച്ചി:കേബിള്‍ ടിവി ജീവനക്കാര്‍ എന്ന വ്യാജേനെ എത്തി പട്ടാപ്പകല്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. രണ്ടംഗസംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധയെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സംഘത്തില്‍ ഒരു പുരുഷനും സ്ത്രീയുമാണ് ഉണ്ടായിരുന്നത്. പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.