കൊച്ചി: മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ കുഴഞ്ഞുവീണു മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന് ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം.
മികച്ച ഓള്‍റൗണ്ടറായ ഹരീഷ്, ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു. ന്യൂസിലന്റ് സൗത്ത് ഐലന്റിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഗ്രീന്‍ ഐലന്റ് ക്ലബ്ബിനു വേണ്ടി കളിക്കവെ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്റ്റേഡിയത്തിലുണ്ടായിരുന്ന വൈദ്യസംഘം രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടാഗോ ഡെയ്ലി ടൈം പ്രസിലെ ജീവനക്കാരനായ ഹരീഷ് അഞ്ച് വര്‍ഷം മുമ്പാണ് ന്യൂസിലന്റില്‍ എത്തിയത്. സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡിലെ നഴ്സായ ചങ്ങാനേശ്ശരി സ്വദേശി നിഷയാണ് ഭാര്യ. 3 വയസ്സുള്ള ഗൗരി ഏകമകളാണ്. മൃതദേഹം നാളെ പുലര്‍ച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കും.