കളമശ്ശേരി: കുളിപ്പിക്കുന്നതിനിടെ കുതിര അബദ്ധത്തില്‍ കിണറ്റില്‍ വീണു. കുതിരയെ കിണറ്റില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉടമയുടെ സുഹൃത്തും കിണറ്റിലേക്ക് വീണു. അഞ്ചടി വിസ്താരമുള്ള പകുതിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിലേക്കാണ് വീണത്.
ചേരാനല്ലൂര്‍ തട്ടാംപടിയിലാണ് സംഭവം. നാട്ടുകാരെത്തിയാണ് ഉടമയുടെ സുഹൃത്തിനേയും, കുതിരയെയും കരയ്ക്കു കയറ്റിയത്. കുതിരയുടെ ഉടമയും സുഹൃത്തും ചേര്‍ന്ന് കുളിപ്പിച്ചുകൊണ്ടിക്കുന്നതിനിടെ പ്രദേശത്തെ ഒഴിഞ്ഞ പറമ്പിലെ പതിനഞ്ച് അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് അഞ്ച് വയസുള്ള ഐഷു എന്ന പെണ്‍കുതിര വീണത്.
വിവരം അറിഞ്ഞ് ഉടന്‍ തന്നെ നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഏലൂരില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. വീഴ്ചയില്‍ ചെറുതായി പരിക്കേറ്റ കുതിരയെ ചികിത്സയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.