തൃശ്ശൂര്‍: കാണാതായ എണ്‍പത്തിയഞ്ചുകാരിയുടെ ശരീരഭാഗങ്ങള്‍ പാറയിടുക്കില്‍ നിന്ന് കണ്ടെത്തി. അരയക്കാപ്പ് ആദിവാസി കോളനിയിലെ ലക്ഷ്മിയുടെ ശരീര ഭാഗങ്ങളാണ് താമസസ്ഥലത്തു നിന്ന് കുറച്ചകലെയുള്ള പാറയിടുക്കില്‍ നിന്ന് കണ്ടെത്തിയത്. ഏഴു ദിവസം മുമ്പാണ് ഇവരെ കാണാതായത്.
ലക്ഷ്മിയെ പുലി പിടിച്ചതാണെന്നാണ് സംശയിക്കുന്നത്. പാറയിടുക്കിലേക്ക് മൃതദേഹം വലിച്ചിഴച്ചുകൊണ്ടുപോയതിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പുലിയുടെ ആക്രമണം നടന്നതായിരിക്കുമെന്ന് വനം ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാണാതായതിനെ തുടര്‍ന്ന് ഇവര്‍ക്കായി പോലീസും വനപാലകരും ഊരിലുള്ളവരും തിരച്ചില്‍ നടത്തി വരികയായിരുന്നു.