കല്‍പ്പറ്റ: വയനാട്ടില്‍ ഭീതിപടര്‍ത്തിയ പുലി കൂട്ടിലകപ്പെട്ടു. കല്‍പ്പറ്റയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുലി വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് അകപ്പെട്ടത്. കല്‍പ്പറ്റ ഗൂഡലായിക്കുന്നില്‍ വെച്ചാണ് പുലിയെ പിടികൂടിയത്. പുലി നാട്ടില്‍ ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി.
ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയ പുലി ആടുകളേയും മറ്റ് വളര്‍ത്ത് ജീവികളേയും വേട്ടയാടിയിരുന്നു. ഭീതിയിലായ നാട്ടുകാര്‍ വനം വകുപ്പ് പരാതി നല്കി. ഇതേതുടര്‍ന്ന് വനംവകുപ്പ് അന്വേഷണം നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. പിടികൂടിയ പുലിയെ പുലര്‍ച്ചെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. വനത്തില്‍ തുറന്ന വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.