ആലപ്പുഴ: ആലപ്പുഴയിലെ ടൂറിസം മേഖല പ്രതിസന്ധിയില്‍. പ്രളയത്തില്‍ നിന്നും കരകയറി വരുന്ന ടൂറിസം മേഖലയ്ക്ക് ഇടയ്ക്കിടെ അറിയിച്ചും അറിയിക്കാതെയും എത്തുന്ന ഹര്‍ത്താലും പണിമുടക്കും തിരിച്ചടിയാകുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ബ്രിട്ടണും അമേരിക്കയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ടൂറിസം മേഖലയെ ഇത് കാര്യമായാണ് ബാധിച്ചിരിക്കുന്നത്. വന്‍ ഭീഷണിയുണര്ത്തിയ നിപ്പയേയും പ്രളയത്തേയും മറികടന്ന നാടിന് ഹര്‍ത്താലിനെയും പണിമുടക്കുകളെയും അതിജീവിക്കാന്‍ സാധിക്കാത്തതും, ഇത് കൂടുതല്‍ അക്രമാസക്തമായ സാഹചര്യത്തിന് വഴിയൊരുക്കുന്നതും കണക്കിലെടുത്താണ് വിദേശ രാജ്യങ്ങള്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
സെപ്തംബറില്‍ ആരംഭിച്ച് മാര്‍ച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസണ്. ഇതില്‍ നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയ്ക്ക് വളര്‍ച്ചയുണ്ടാക്കുന്നത്. കഴിഞ്ഞ മാസം മുതല്‍ സഞ്ചാരികളുടെ വരവ് വര്‍ധിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തിലാണ് ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും രൂപത്തില്‍ പുതിയ പ്രതിസന്ധികള്‍ ഉടലെടുത്തത്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ടൂറിസം മേഖലയില്‍ ഉള്ളവര്‍ ആവശ്യപ്പെടുന്നത്.