കൊച്ചി: ആചാരങ്ങള്‍ എന്നും മാനിക്കപ്പെടണമെന്നും ജനങ്ങള്‍ അതിന്റെ പേരില്‍ അക്രമമകാരികളാവരുതെന്നും ആര്‍ട്ട് ഒഫ് ലിവിംഗ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. ശബരിമല യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമാകും വരെ കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യുവതി പ്രവേശത്തെതുടര്ന്ന് കേരളത്തില്‍ ഇന്ന് അരങ്ങേറുന്ന അക്രമങ്ങള്‍ തികച്ചും വേദനാജനകമാണെന്നും രവിങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒത്തൊരുമയുടെ പേരില്‍ മാതൃകയായ കേരളത്തില്‍ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന അക്രമമാര്‍ഗത്തില്‍ നിന്നും ജനങ്ങല്‍ പിന്തിരിയണമെന്നും ശാന്തത കൈവെടിയരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സ്ത്രീ ശാക്തീകരണത്തിന് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള കേരളത്തില്‍, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ മാനിക്കപ്പെടേണ്ടതും വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു