തൃശ്ശൂര്‍: ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. മായന്നൂരില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ശെല്വന് (50)ആണ് മരിച്ചത്.
മായന്നൂര്‍ മൂലങ്ങാട്ടു കാവില്‍ അയ്യപ്പന് വിളക്കിന് എഴുന്നള്ളിച്ച കൊമ്പന് നാണു എഴുത്തച്ഛന് ശങ്കരനാരായണന് എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയുടെ ഒന്നാം പാപ്പാനായിരുന്നു ശെല്വന്. ആനയുടെ കുത്തേറ്റ ശെല്‍വനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.