കൊച്ചി: ഉപജീവനമാര്‍ഗമായി മീന്‍ വില്‍പ്പന നടത്തിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മീന്‍ വില്‍പ്പന തുടങ്ങുന്നു. വാഹനാപകടത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച മീന്‍ വില്‍പ്പന തമ്മനം ജംഗ്ഷനില്‍ വ്യാഴാഴ്ച രാവിലെ 10ന് ഹനാന് വീണ്ടും ആരംഭിക്കും .
‘വൈറല്‍ ഫിഷ്’ എന്നു പേരിട്ടിരിക്കുന്ന മീന്‍ വില്‍പ്പനയുടെ ഉദ്ഘാടനം നടന് സലീം കുമാര്‍ നിര്‍വഹിക്കും. സ്വന്തം എയ്സ് വണ്ടിയുമായാണ് ഹനാന് മീന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഹനാന്റെ ഇഷ്ടപ്രകാരം മീന്‍ വില്‍പ്പന നടത്താന്‍ കഴിയുംവിധമാണ് വാഹനത്തിന്റെ ഡിസൈന്‍.
തമ്മനത്ത് മീന്‍ വില്‍പ്പന നടത്താനായി കോര്പ്പറേഷന് ഹനാന് അനുമതി നല്‍കിയിട്ടുണ്ട്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്സുകളില്‍ പായ്ക്ക് ചെയ്താണ് ആവശ്യക്കാര്‍ നല്‍കുക.