കോട്ടയം: കര്‍ഷകരെ പ്രതിസന്ധിയിലാക്കി സവാള വില. ഉത്തരേന്ത്യയില്‍ സവാളയ്ക്ക് കനത്ത വിലയിടിവാണ് നേരിടുന്നത്. വിപണിയില്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വരെ സവാള വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്.
അതേസമയം കേരളത്തില്‍ സവാളയ്ക്ക് ഉപഭോക്താവ് 22 രൂപ വരെ വില നല്‍കേണ്ടി വരും. കേരളത്തിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 13 രൂപയാണ് വില. ഉപഭോക്താവിലേക്ക് എത്തുമ്പോള്‍ ഇത് 22 രൂപവരെയാകുന്നു.
കോട്ടയം മാര്‍ക്കറ്റില്‍ സവാളയ്ക്ക് എഴ് മുതല്‍ എട്ട് രൂപ വരെയാണ് ഇടനിലക്കാര്‍ ഈടാക്കുന്നത്. പത്തു ടണ്‍ സവാള കോട്ടയത്ത് എത്തിക്കുന്നതിന് 43,000 രൂപയാണ് ലോറിവാടക നല്‍കേണ്ടത്. ഇതിനു പുറമെയാണ് കയറ്റിറക്കുമതി ചെലവ്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇവിടേയ്ക്ക് സവാള എത്തുന്നത്.