ആലപ്പുഴ: പണം പിന്‍വലിക്കുന്നവരെ കുടുക്കി എടിഎമ്മുകള്‍. നഗരത്തിലെ എടിഎം കൗണ്ടറുകളില്‍ നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി.
അത്യാവശ്യത്തിന് എടിഎമ്മില്‍ നിന്നും പണമെടുക്കുന്നവരാണ് കുടുങ്ങുന്നത്. ചൊവ്വാഴ്ച ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോര്പറേഷന് ബാങ്കിന്റെ എടിഎംല്‍ നിന്നും 10,000 രൂപ പിന്‍വലിച്ച ഇടപാടുകാരന് ലഭിച്ച അരികുകള്‍ മുറിച്ചുമാറ്റിയ നിലയിലുള്ള രണ്ടായിരത്തിന്റെ കറന്‍സികളായിരുന്നു.
ഇയാള്‍ എടിഎമ്മിന് സമീപമുള്ള കോര്പറേഷന് ബാങ്കില്‍ ഉടനെ എത്തി കാര്യം പറഞ്ഞെങ്കിലും നോട്ട് മാറ്റി നല്കാന് അധികൃതര്‍ തയ്യാറായില്ല. അക്കൗണ്ടുള്ള ബാങ്കില്‍ കൊണ്ട് പോയി പണം മാറാനായിരുന്നു ബാങ്ക് മാനേജരുടെ മറുപടി. തുടര്‍ന്ന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള എസ്ബിഐ ബാങ്കില്‍ ഇയാള്‍ നോട്ട് മാറിയത്.