കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എറണാകുളം ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. ഓണ്‍ലൈന്‍ ടാക്സി മേഖലയിലെ ഡ്രൈവര്‍മാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്.
വേതന വര്‍ധന നടപ്പാക്കുക, ട്രിപ്പുകള്‍ക്ക് അമിതമായ കമ്മീഷന് ഈടാക്കുന്നത് ഒഴിവാക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ ഡ്രൈവര്‍മാരെ പുറത്താക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. 24 മണിക്കൂര്‍ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.