കൊച്ചി; കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഫയര്എഞ്ചിന് സ്ഥലത്തെത്തി തീ അണച്ചതോടെ വലിയ അപകടമാണ് ഒഴിവായത്.
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം നടന്നത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.